കരിപ്പൂരിൽ 80 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കരിപ്പൂരിൽ 80 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കരിപ്പൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. അബുദാബിയിൽ നിന്നും മസ്ക്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. 1.3 കിലോ​ഗ്രാമോളം സ്വർണമാണ് ശരീരത്തിനുള്ളിലും, അടിവസ്ത്രത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ചത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്ക്കറ്റിൽ നിന്നുമെത്തിയ മലപ്പുറം പൊന്നാനി സ്വദേശി കോയലിന്റെ ബാദിഷയിൽ (38) നിന്നും ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1256 ​ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളിലായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നുമെത്തിയ താമരശ്ശേരി സ്വദേശിയായ മുഹമ്മദ് അഹ്നാസിൽ (28) നിന്നും അടിവസ്ത്രത്തിലെ ഇലാസ്റ്റിക്കിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 274 ​ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമടങ്ങിയ ഒരു പാക്കറ്റുമാണ് പിടികൂടിയത്.

Sharing is caring!