മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തെ ഖുര്‍ആന്‍ പഠനാരംഭം ‘തിലാവ’ ശ്രദ്ധേയമായി

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തെ ഖുര്‍ആന്‍ പഠനാരംഭം ‘തിലാവ’ ശ്രദ്ധേയമായി

മലപ്പുറം: മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തെ ഖുര്‍ആന്‍ പഠനാരംഭം ‘തിലാവ’ ശ്രദ്ധേയമായി. ഖുര്‍ആന്‍ പഠനാരംഭവും നാലാം ക്ലാസിലെ സൂറത്തു യാസീന്‍ പഠനാരംഭവുമാണ് തിലാവയില്‍ നടന്നത്. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അദനി അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി.

പൂര്‍വ്വ കാല ഖുര്‍ആന്‍ പഠനാരംഭത്തിന്റെ നൂതന ആവിഷ്‌കാരമായിരുന്നു മഅദിന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന തിലാവ പരിപാടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. പ്രിന്‍സിപ്പള്‍ സൈതലവി കോയ, അക്കാഡമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പള്‍ സയ്യിദ് നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദു റഹ്മാന്‍, വി ഇ ഹെഡ് അബ്ബാസ് സഖാഫി, ജാഫര്‍ സഖാഫി, ശാക്കിര്‍ സിദ്ധീഖി, അബ്ദുസമദ് അന്‍സാരി, മുഹമ്മദ് ഖുദ്‌സി, ശക്കീര്‍ സഖാഫി പ്രസംഗിച്ചു.

Sharing is caring!