പത്താം ക്ലാസ് വിദ്യാർഥിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർഥിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പാലം: പത്താം ക്ലാസ് വിദ്യാർഥിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പള്ളിക്കൽ സലാമത്ത് ന​ഗറിനടുത്ത് പൂക്കാട്ട്പറമ്പ് സലാമിന്റെ മകൻ അഫ്ലഹ് (15) ആണ് മരിച്ചത്. വീടിനകത്തെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് വിദ്യാർഥിയെ കണ്ടത്.

പുത്തൂർ പള്ളിക്കൽ വി പി കെ എം എം എച്ച് എസ് എസിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ പള്ളിയിൽ പോകാൻ സമയമായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ജനൽ വഴി നോക്കിയ്പപോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സമീപവാസികളെത്തി ഉടൻ ചേളാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്-റസിയ. സഹോദരങ്ങൾ-ലുലു ദിയാന, ലിൽസ് റഹ്മാൻ.

Sharing is caring!