സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ​ഗുരുതരമായ സാ​ഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോ​ഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു സായാഹ്നം, എല്ലാം നന്മയിലേകാകട്ടെ എന്ന് സാദിഖലി തങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.

ഇരു സം​ഘടനകളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചില ഫോർമുലകൾ തയ്യാറായതായി നേതാക്കൾ അറിയിച്ചു. ഒരു യോ​ഗം കൂടി നേതാക്കൾ ഈ വിഷയത്തിൽ ചേർന്നായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ചൊവ്വാഴ്ച്ചയ്ക്ക് ശേഷം ഇക്കാര്യങ്ങളിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരും, പി .കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുള്ള മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി തുടങ്ങിയ നേതാക്കളാണ് കോഴിക്കോട് യോഗം ചേർന്നത്.

Sharing is caring!