ബെംഗളുരു–മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശിയടക്കം രണ്ടു മരണം

ബെംഗളുരു–മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശിയടക്കം രണ്ടു മരണം

നിലമ്പൂർ: ബെംഗളുരു–മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ രണ്ടുമലയാളി വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം. മൈസുരു കാവേരി കോളേജിലെ മൂന്നാം വര്‍ഷ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നോളജി വിദ്യാര്‍ഥികളായ നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹീന്‍ ഷാജഹാന്‍ എന്നിവരാണു മരിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറിയാണ് അപകടം. ബൈംഗളുരുവില്‍ നിന്നു മൈസുരുവിലേക്കു വരുന്നതിനിടെ മൈസുരു ഫിഷ് ലാന്റിനു സമീപം വച്ചു രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കെ.ആര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു കൈമാറും.

Sharing is caring!