താനൂർ ബോട്ടപകടം; ഒരാൾ കൂടി അറസ്റ്റിലായി

താനൂർ ബോട്ടപകടം; ഒരാൾ കൂടി അറസ്റ്റിലായി

മഞ്ചേരി: താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി മുഹമ്മദ് റിൻഷാദ് ആണ് പിടിയിലായത്.

ഇതോടെ ആകെ പത്ത് പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്. ബോട്ട് ജീവനക്കാരായ ബിലാൽ, അപ്പു, അനിൽ എന്നിവരെ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബോട്ടിന്റെ ഉടമസ്ഥൻ നാസർ, സ്രാങ്ക് ദിനേശൻ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!