താനൂര്‍ ബോട്ടപകടം; മരണസംഖ്യ ഉയരുന്നു, മരണപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇവയാണ്‌

താനൂര്‍ ബോട്ടപകടം; മരണസംഖ്യ ഉയരുന്നു, മരണപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇവയാണ്‌

താനൂർ: ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ മരണസംഖ്യ ഉയരുന്നു. 21 പേര്‍ മരണപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകൾ. സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന പരാതിയുയര്‍ന്നു. പരമാവധി ആളുകളെ കയറ്റി ലാഭമുണ്ടാക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നുവെന്ന പരാതിയുയര്‍ന്നു. മുകള്‍തട്ടിലുണ്ടായിരുന്നവരെയാണ് കാര്യമായി രക്ഷപ്പെടുത്താനായത്. താഴെയുണ്ടായിരുന്നവരാണ് അധികവും മരണത്തിനിരയായത്. 25 ലധികം പേര്‍ താഴെതട്ടിലുണ്ടായിരുന്നതായി ബോട്ടിലുണ്ടായിരുന്ന ഷഫീഖ് പറഞ്ഞു.

ബോട്ട് അപകടം തിരുരങ്ങാടി THQH ൽ എത്തിച്ച മരണ പെട്ടവരുടെ വിവരം
1. ഹസ്ന D/o സൈതലവി
പരപ്പനങ്ങാടി Age 18 Female
2. സഫ്ന D/സൈതലവി Age 07 Female.
3. ഫാത്തിമ മിന്ഹ D/o സിദ്ധീഖ് Age 12. female
4. കാട്ടിൽ പീടിയാക്കൽ സിദ്ധീഖ് Age 35 Male
5. ജലസിയ ജാബിർ കുന്നുമ്മൽ, ആവായിൽ ബീച്ച്
Age 40 Female
6. അഫ്ലാഹ്, പട്ടിക്കാട്
പെരിന്തൽമണ്ണ Age 07 male
7. അൻഷിദ്, പറ്റിക്കാട്ട്, പെരിന്തൽമണ്ണ Male
8. റസീന കുന്നുമ്മൽ, ആവായിൽ ബീച്ച് Female
9.ഫൈസാൻ S/0 സിദ്ധീഖ്‌ കപ്പ് house, ഓലപ്പീടിക Age 03. Male.

Sharing is caring!