ദുബായില്‍ തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി താനൂര്‍ മണ്ഡലം ദുബൈ കെഎംസിസി

താനൂര്‍: ദുബായില്‍ തൊഴില്‍ അന്വേശിക്കുന്ന വര്‍ക്ക് സഹായകമായി ജോബ് സെല്‍ പദ്ധതിയുമായി ദുബായ് കെഎംസിസി താനൂര്‍ മണ്ഡലം കമ്മറ്റി രംഗത്ത്. ദുബായ് കെഎംസിസി താനൂര്‍ മണ്ഡലം കമ്മറ്റി ആരംഭിക്കുന്ന ജോബ് സെല്‍ ദുബായ് മലപ്പുറം ജില്ലാ കെഎംസിസി മുഖ്യ രക്ഷാധികാരി ഡോ. അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം തെഴില്‍ നഷ്ട്ടപ്പെട്ടവരും വിസിറ്റിങ് വിസയില്‍ വന്നു ജോലി ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കും ജോലി കണ്ടത്തുവാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോബ് സെല്‍ ആരംഭിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാകുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവരെ സഹായിക്കുക എന്നതാണ് ജോബ് സെല്ലിന്റെ ലക്ഷ്യം. പ്രൊഫഷണല്‍ ലെവലില്‍ ബയോഡാറ്റ ഉണ്ടാക്കുന്നതിനും , അഭിമുഖ പരിശീലനം നല്‍കുന്നതിനും സെല്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കും.
ചടങ്ങില്‍ ദുബായ് കെഎംസിസി മലപ്പുറം ജില്ലാ ട്രഷറര്‍ സിദ്ധീഖ് കാലൊടി ,താനൂര്‍ മണ്ഡലം പ്രസിഡന്റ് സലിംബാബു, ജനറല്‍ സെക്രട്ടറി ബഷീര്‍ ടിപി, വൈസ് പ്രസിഡണ്ട് ബഷീര്‍ കാരാട്, സെക്രട്ടറി ഷഹീര്‍ തടത്തില്‍, ജോബ് സെല്‍ കോര്‍ഡിനേറ്റര്‍ ഹാസില്‍ ഇളയോടത്ത് എന്നിവര്‍ സംബന്ധിച്ചു. ജോബ് സെല്ലിന് വേണ്ടി സിദ്ധീഖ് കാലൊടിയെ മുഖ്യ രക്ഷാധികാരിയായും ഹംസ ഹാജി മാട്ടുമ്മല്‍ , ഷമീം ചെറിയമുണ്ടം, കുഞ്ഞുട്ടി ഹാജി, സലിം ബാബു നാടുവാഞ്ചേരി , ബഷീര്‍ ടിപി, യൂസഫ് കെ.വി, ഉസ്മാന് പിപി, സലാംകുന്നപ്പള്ളി, സൈനുദ്ധീന്‍ മെറിറ്റ്, ബഷീര്‍ കാരാട്, ശരീഫ് അയ്യായ, ഷെഹീര്‍ തടത്തില്‍, ഷൗക്കത്തലി കെഎം, ഹമീദ് ചെറിയമുണ്ടം , ഹക്കീം ഹുദവി, സമദ് മാങ്ങാട് എന്നിവര്‍ അഡൈ്വവൈസറി അംഗങ്ങളായും, മുബാറക്ക് സികെ ചീഫ് കോര്‍ഡിനേറ്ററായും, അമീര്‍ താനൂര്‍, നൗഫല്‍ എഎം എന്നിവരെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മാരായും, ഹാസില്‍ ഇളയേടത്ത്, ഷാഫി അഞ്ചുടി, സലാം വിപിഒ എന്നിവരെ കോര്‍ഡിനേറ്റര്‍ മാരായും തെരഞ്ഞെടുത്തു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും