സംസ്ഥാനത്ത് സ്വന്തംപാര്‍ട്ടി തന്നെ മൈനസ് മാര്‍ക്കിട്ട ഭരണം: മഞ്ഞളാംകുഴി അലി

സംസ്ഥാനത്ത്  സ്വന്തംപാര്‍ട്ടി തന്നെ  മൈനസ് മാര്‍ക്കിട്ട ഭരണം:  മഞ്ഞളാംകുഴി അലി

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടി തന്നെ മൈനസ് മാര്‍ക്കിട്ട ഭരണമാണ് നടക്കുന്നതെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ഇടത് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം യു.ഡി.എഫ്് വഞ്ചനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനില്‍ വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടി അണികള്‍ അച്ചുദാനന്ദന്റെ ഭരണത്തെ പ്രശംസിക്കുന്ന സാഹചര്യമാണുള്ളത്. പൊലീസിനെ പോലും ചുവപ്പ് വത്കരിച്ച് പൊതുജനത്തിന്റെ സുരക്ഷിതത്വ ബോധം പോലും സംസ്ഥാനത്ത് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സി സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി ബാബുരാജ്, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സലീം കുരുവമ്പലം, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എസ് അബ്ദുസലാം, ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സദഖ, സി സുകുമാരന്‍, കൊളക്കാടന്‍ അസീസ്, എം മുഹമ്മദ് എന്ന കുഞ്ഞാപ്പു, ശീലത്ത് വീരാന്‍കുട്ടി, സി അബ്ദുനാസര്‍, പച്ചീരി സുബൈര്‍, സി.ടി നൗഷാദലി, പച്ചീരി ഫാറൂഖ്, കെ.ഇ ഹംസ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!