പരമ്പരാഗത രീതിയില്‍ ചാര്‍ജ് ചെയ്യാവുന്ന എല്‍ഇഡി എമര്‍ജന്‍സി

പരമ്പരാഗത രീതിയില്‍ ചാര്‍ജ് ചെയ്യാവുന്ന  എല്‍ഇഡി എമര്‍ജന്‍സി

മലപ്പുറം,: സൗരോജര്‍ത്തോടൊപ്പം പരമ്പരാഗത രീതിയിലും ചാര്‍ജ് ചെയ്യാവുന്ന സങ്കരഇനം എല്‍ഇഡി എമര്‍ജന്‍സി വിളക്കുകള്‍ ബണ്ട് സോളാര്‍ ഇന്ത്യാ ലിമിറ്റഡ് പുറത്തിറക്കി. പിങ്കു, പില്ലര്‍ സീരീസുകളിലായാണ് ലാംപുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സെല്‍ഫ് ഡിസ്ചാര്‍ജ് ഏറ്റവും കുറഞ്ഞ ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് ലാംപുകളുടെ പ്രവര്‍ത്തനം. ലാംപിന്റെ വെളിച്ചം സ്വിച്ച് വഴി നിയന്ത്രിക്കുകവഴി ബാറ്ററിയുടെ സംഭരണശേഷി മാനെജ് ചെയ്യാമെന്നത് ഈ ഹൈബ്രിഡ് എല്‍ഇജി ബള്‍ബുകളുടെ പ്രത്യേകതയാണ്.
എല്ലാ നികുതികളുമുള്‍പ്പെടെ 1,438 രൂപയാണ് പിങ്കു, പില്ലര്‍ എല്‍ഇഡി എമര്‍ജന്‍സികളുടെ വില. 500 രൂപ അധികം നല്‍കിയാല്‍ ഇവയ്ക്കുള്ള സോളാര്‍ പാനലും സ്വന്തമാക്കാം. ഇതോടൊപ്പം ഒരു പിങ്കുവും ഒരു പില്ലറും ഒരു സോളാര്‍ പാനലും ഒരു എസി അഡാപ്റ്ററും ഉള്‍ക്കൊള്ളുന്ന കോംബോ പായ്ക്ക് 3,270 രൂപയ്ക്കു ലഭിക്കും.
പവര്‍ കട്ടുള്ള വേളകളില്‍ മികച്ച കൂട്ടായിരിക്കും ഹൈബ്രിഡ് എമര്‍ജന്‍സി ലാംപുകള്‍. വീടുകളിലും ഷോപ്പിങ് മാളുകളിലും സ്റ്റോറുകളിലും ഓഫിസുകളിലുമെല്ലാം കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളവയാണ് ബണ്ട് സോളാറിന്റെ ഈ പുതിയ ഉത്പന്നം. ലൈറ്റ് വെയ്റ്റാണെന്നതാണ് ലാംപുകളുടെ മറ്റൊരു പ്രത്യേകത. മനോഹരമായ ഈ ലാംപുകള്‍ സമ്മാനമായി നല്‍കാനും മികച്ചവ തന്നെ. രണ്ടു വര്‍ഷത്തെ വാറണ്ടിയുള്ള ലാംപുകള്‍ ബണ്ട് സോളാറിന്റെ ബ്രാഞ്ചുകളിലും രാജ്യത്തെങ്ങുമുള്ള ഡിസ്ട്രിബ്യൂട്ടര്‍മാര്‍ മുഖേനയും ലഭിക്കും.
ജനങ്ങള്‍ക്ക് ഏറ്റവും മികച്ചതും ലാഭകരവുമായ ഉത്പന്നങ്ങള്‍ നല്‍കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ബണ്ട് സോളാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ചന്ദ്രശേഖരന്‍ ഷെട്ടി പറഞ്ഞു. വീടിനകത്തും പുറത്തും ഒരുപോലെ ഉപകരപ്രദമായിരിക്കും ലിഥിയം അയേണ്‍ ബാറ്ററിയോടുകൂടിയുള്ള ഹൈബ്രിഡ് സോളാര്‍ വിളക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!