ഫുട്‌ബോള്‍ കളിക്കിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്.വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ ആയിരുന്നു സംഭവം.
മാങ്ങാട്ടിടം പഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിൽ ആയിരുന്നു സിനാൻ. കളി തീരാനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ ചേർന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ അയതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
നാസറിന്റെയും ഷാജിദയുടെയും മകനാണ്. ഷാസിൽ, ഖദീജ എന്നിവർ സഹോദരങ്ങളാണ്.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]