ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കനോലി കനാല്‍ നവീകരിക്കുന്നു
തിരൂര്‍: കനോലി കനാല്‍ ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് നവീകരിക്കുമെന്നു വി.അബ്ദുറഹിമാന് എം.എല്‍.എ. പത്രസമ്മേള ന ത്തില്‍ പറഞ്ഞു. വളാഞ്ചേരിയിലെ കൊച്ചിന് കോളേജ് ഓഫ് എഞ്ചിനിയറിംങ്ങിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളും കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയുമടക്കം 13വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത ഫെന്ബിക്സ് ടെക്നോളജി സൊലൂഷന് ഉപയോഗിച്ചാണ് സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കനോലി കനാല്‍ നവീകരിക്കുക ,പൂരപ്പുഴ മുതല്‍ വെട്ടം പഞ്ചായത്തിന്റെ അതിര്‍ത്തി വരെയുള്ള ഭാഗം ആദ്യഘട്ടത്തി ല്‍ നവീകരിക്കും, ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബാക്കി ഭാഗം ഗവര്‍മ്മ ണ്ടിന്റെ സഹായത്തോടെ നവീകരിക്കും. ആളില്ലാത്ത ബോട്ട് കനോലി കനാല്‍ പരിശോധിക്കും. ജലത്തിന്റെ ഗുണമേന്മയും ചളിയുടേയും മറ്റു മാലിന്യങ്ങളുടേയും വ്യാപ്തിയും അറിയുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യയുള്ള റോബോട്ടാണിത്. മണിക്കുറില്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ബോട്ടിന് കഴിയും. ഇതില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട പ്രവര്‍ത്തി തുടങ്ങും. 30 മീറ്റര്‍ നീളമുള്ള ബയോ ട്രെയിനാണിത്. എഞ്ചിനും ഒരു കമ്പാര്‍ട്ടുമെന്റും അടിയില്‍ ജെ.സി.ബിയും പ്രവര്‍ത്തിക്കും. മുന്നോട്ടു നീങ്ങുന്ന എഞ്ചി നിലൂടെ കമ്പാര്‍ട്ടുമെന്റിലേക്ക് പ്രവഹിക്കുന്ന വെള്ളം ശുദ്ധീകരിച്ച് കമ്പാര്‍ട്ടുമെന്റില്‍ നിന്നും പുറ ത്തുവിടും.മണിക്കുറില്‍ നാലു ലക്ഷം
ലിറ്റര്‍ വെള്ളം ശുചീകരിക്കും .ശോച്യാസ്ഥയിലായ കനാലിന്റെ ഇരുകരകളിലുമുള്ള കുടുംബങ്ങളില്‍ കിഡ്നികംപ്ലയിന്റ്. കാന്‍സര്‍ മുതലായവ കണ്ടു വരുന്നുണ്ടെന്നും അബ്ദുറഹിമാന് പ
റ ഞ്ഞു. പദ്ധതി നടത്തിപ്പുകാരും പത്രസമ്മേള ന ത്തില്‍ പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]