52 വർഷത്തെ എസ് എഫ് ഐ ഭരണത്തിന് അവസാനം; അങ്ങാടിപ്പുറം പോളിയിൽ യു ഡി എസ് എഫിന് വിജയം

52 വർഷത്തെ എസ് എഫ് ഐ ഭരണത്തിന് അവസാനം; അങ്ങാടിപ്പുറം പോളിയിൽ യു ഡി എസ് എഫിന് വിജയം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളിടെക്‌നിക്ക് എസ്എഫ്‌ഐ ചെങ്കോട്ട തകര്‍ത്ത് 52 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു. ഏഴു സീറ്റില്‍ ഏഴും ഇരുന്നൂറിലധികം വോട്ടുകള്‍ ലീഡ് ചെയ്ത് പിടിച്ചെടുത്താണ് യുഡിഎസ് എഫ് ചരിത്രം തിരുത്തി എഴുതിയത്.  കോളേജ് രൂപീകരിച്ച കാലം മുതല്‍ എസ്എഫ്‌ഐ ഏകപക്ഷീയമായി വിജയിച്ചു വന്ന ക്യാംപസായിരുന്നു അങ്ങാടിപ്പുറം. എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും അക്രമ രാഷ്ട്രീയത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ വിധിയെഴുതിയതെന്ന് യു ഡി എസ് എഫ് നേതാക്കൾ പറഞ്ഞു.

ചെയര്‍മാനായി മുഹമ്മദ് സല്‍മാന്‍ 258 വോട്ടിനാണ് വിജയിച്ചത്. വൈസ് ചെയര്‍മാനായി മുഹമ്മദ് യാസിര്‍ 82 വോട്ടും നേടി. കെ വി ഫാത്തിമ ഫിദ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍. അങ്ങാടിപ്പുറം പോളിടെക്‌നിക്കിന് മുന്നില്‍ നിന്നും യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ ടൗണിലേക്കും തുടര്‍ന്ന് അങ്ങാടിപ്പുറത്തേക്കും വിജയാഹ്ലാദ പ്രകടനം നടത്തി. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ്‌പോളിടെക്‌നിക്കില്‍ 52 വര്‍ഷത്തെ എസ്എഫ്‌ഐയുടെ കുത്തകഭരണം തകര്‍ത്ത് മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത കെ.എസ്.യു എം.എസ്.എഫ് സഖ്യത്തിന് പെരിന്തല്‍മണ്ണ മണ്ഡലം കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്‍വശത്ത് സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് ടി.കെ. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് എ ജെ സണ്ണി,ജനറല്‍ സെക്രട്ടറി ടി. എസ് രാമചന്ദ്രന്‍,സെക്രട്ടറിമാരായ ഷമീര്‍ കിടങ്ങില്‍,സുരേഷ് ബാബു,മണ്ണാര്‍തൊടി ഹംസ,കെ പി മുസ്തഫ,പ്രകാശ് മലയത്ത്,നിഷാദ് തുടങ്ങിയവര്‍ വിജയികളെ ഷാള്‍ അണിയിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്,എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍, സെക്രട്ടറിമാരായ ഷിബി മക്കരപ്പറമ്പ്, നവാഫ് കള്ളിയത്ത് എന്നിവരും വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

നിലമ്പൂരിൽ ബാലികയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജ്,മഞ്ചേരി ഗവ: പോളിടെക്‌നിക് കോളേജ്,കോട്ടക്കല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജ് തുടങ്ങിയ കോളേജുകളിലും യു ഡി എസ് എഫ് മുന്നണി യൂണിയന്‍ നിലനിര്‍ത്തി.

Sharing is caring!