മന്ത്രിയും, എം എൽ എയും ഒത്തുപിടിച്ചു; കുഞ്ഞ് ആരവിന്റെ ചികിൽസയ്ക്കായി 15ലക്ഷം ധനസഹായം

താനൂർ: തിരുവോണ നാൾ കുഞ്ഞ് ആരവിനും, കുടുംബത്തിനും പ്രതീക്ഷയുടെ പുലരി കൂടിയാണ് സമ്മാനിക്കുന്നത്. താനൂർ കുണ്ടുങ്ങൽ പട്ടയത്ത് നിധീഷ്-രേഷ്മ ദമ്പതികളുടെ അഞ്ച് മാസം പ്രായമായ മകൻ ആരവ് അന്നാണ് അപൂർവ രോ​ഗത്തിന് വിദ​ഗ്ധ ചികിൽസ തേടി ചെന്നൈയിലേക്ക് [...]


രാമക്ഷേത്ര നിര്‍മാണത്തിലടക്കമുള്ള മൗനം ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള മുസ്ലിം ലീഗിന്റെ പിന്തുണയെന്ന് വി അബ്ദുറഹ്മാന്‍ എം എല്‍ എ

ബാബറി മസ്ജിദിന്റെ പതനവും, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയും പഠിച്ചാല്‍ വ്യക്തമാകും അശക്തമായ പ്രതികരണങ്ങളായിരുന്നു ഈ രണ്ട് അവസരത്തിലും മുസ്ലിം ലീഗ് ഉയര്‍ത്തിയതെന്ന്.


താനൂരില്‍ സമ്പൂര്‍ണ്ണ ഗ്രാമീണ റോഡ് നവീകരണം: 14.29 കോടിയുടെ പദ്ധതികള്‍

റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായം. 75 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വിവിധ പദ്ധതികളിലൂടെ 14 കോടി 29 ലക്ഷം രൂപയാണ് വിനിയോഗിക്കുക.


നിറമരതൂര്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

നിറമരതൂര്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു താനൂര്‍: നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വി. അബ്ദു റഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ കോരംങ്ങത്ത് താചാട്ടു റോഡ്, കോരംങ്ങത്ത് ഇ.എം.എസ് സ്മാരക റോഡ്, പ്രവാസി [...]


കെട്ടുങ്ങൽ പാലത്തിന് ശാപമോക്ഷമാകുന്നു, അപ്രോച്ച് റോഡും, പാലവും തീരദേശ ഹൈവേക്ക് വേണ്ടി ദേശീയ പാത വകുപ്പിന് കൈമാറി

താനൂർ: നബാഡ് പദ്ധതിയിലുൾപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിൽ പണിത കെട്ടുങ്ങൽ പാലവും, അനുബന്ധ അപ്രോച്ച് റോഡുകളും തീരദേശ ഹൈവേയുടെ നിർമ്മാണത്തിനായി കൈമാറി .താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ്, [...]


തീരദേശവാസികളുടെ കായിക സ്വപ്നത്തിന് ചിറക് നൽകി ഉണ്യാലിൽ സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്

താനൂർ: തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂർ ഉണ്യാൽ സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. ഗ്യാലറിയും ഷോപ്പിംഗ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള താനൂർ ഉണ്യാൽ സ്റ്റേഡിയം നിർമ്മാണം ഒരു മാസത്തിനകം തുടങ്ങും. സാങ്കേതികാനുമതി [...]


താനൂരിൽ റൂർബൻ മിഷൻ പദ്ധതിക്ക് തുടക്കം; ആദ്യ ഘട്ടം ജലലഭ്യത ഉറപ്പാക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും

താനാളൂരിൽ കുടിവെള്ള പദ്ധതിയ്ക്കും, നിറമരുതൂരിൽ വൈദ്യുതി വിതരണ സൗകര്യങ്ങൾക്കും ആദ്യ ഗഡു ഉപയോഗിക്കാനാണ് തീരുമാനം


താനൂർ ന​ഗരസഭയിൽ മാത്രം മൂന്ന് കോവിഡ് രോ​ഗികൾ; പ്രതിരോധം ശക്തമാക്കാൻ തീരുമാനം

ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യാനും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും താനൂര്‍ നഗരസഭയും പൊലീസും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജീകരിക്കാനുമാണ് തീരുമാനമായത്


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൈസയുടെ ‘കുടുക്ക’ സമ്പാദ്യവും

താനൂർ: കുടുക്കയിലെ കുഞ്ഞു സമ്പാദ്യവുമായി കേരളത്തിന്റെ കോവിഡ് 19 പോരാട്ടത്തിൽ പങ്കാളിയായി ഒരു കൊച്ചു മിടുക്കിയും. കോട്ടക്കൽ പറമ്പിലങ്ങാടി സ്വദേശിയായ മങ്ങാടൻ ലുലുവിന്റെ മകൾ ഹൈസയാണ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ [...]