കെ പി എ മജീദ് പിന്‍വാങ്ങി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു എ ലത്തീഫിന് മുന്‍തൂക്കം

വേങ്ങര നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന നിമിഷം സമവാക്യങ്ങള്‍ മാറി മറിയുന്നു. കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ യു എ ലത്തീഫോ, കെ എന്‍ എ ഖാദറോ ലീഗ് സ്ഥാനാര്‍ഥിയാകും. നാളെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.