താനൂര്‍ സമാധാനത്തിലേക്ക് ഇനിയുമേറെ ദൂരം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെയാണ് താനൂര്‍ കൂടുതല്‍ അസ്വസ്ഥമായി തുടങ്ങിയത്. ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി അബ്ദുറഹ്മാന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മര്‍ദനമേറ്റത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായി.