മുഖ്യാതിഥിയായി രജത് കുമാര്‍; എം എസ് എഫ് ഓണ്‍ലൈന്‍ കലോല്‍സവം വിവാദത്തില്‍

കുപ്രസിദ്ധിയിലൂടെ മാത്രം അറിയപ്പെടുന്ന ഒരാളെ അതിഥിയാക്കുക വഴി വന്‍ വിമര്‍ശനമാണ് എം എസ് എഫ് നേരിടുന്നത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടകന്‍.