യു ഡി എഫിന്റെ വികസന അവകാശവാദങ്ങളെ ഖണ്ഡിച്ച് പി പി ബഷീര്‍
തിരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജിതമാക്കി വേങ്ങരയിലെ ഇടതു മുന്നണി. യു ഡി എഫിന്റെ വികസനവാദത്തെ തള്ളിപ്പറഞ്ഞാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബഷീറിന്റെ വോട്ട് പിടുത്തം. വിദ്യാഭ്യാസ-കാര്‍ഷിക മേഖല മണ്ഡലത്തില്‍ തകര്‍ച്ചയിലാണെന്ന് അദ്ദേഹം പറയുന്നു.