മലപ്പുറത്തിന്റെ രുചിവീട്
40 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1967 നവംബറില്‍ കാവുങ്ങലില്‍ ഒരു ഹോട്ടല്‍ തുടങ്ങി. റോഡിനു സമീപം കെട്ടിയുയര്‍ത്തിയ ഹോട്ടലിന് പേരുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉപജീവനം കഴിയണം അതിനപ്പുറമൊന്നും ലക്ഷ്യമുണ്ടായിരുന്നില്ല. അമ്മയായിരുന്നു പാചകം, [...]