ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികൾക്ക് പഠന മികവിന് സർക്കാരിന്റെ ആദരം

മലപ്പുറം: ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികളുടെ മികവിന് സർക്കാർ അം​ഗീകാരം. ഹയർ സെക്കന്ററി പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടിയ വിദ്യാർഥികൾക്ക് അസം സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തിന് ദാറുൽ ഹുദ അസം ക്യാംപസിൽ നിന്ന് പരീക്ഷ എഴുതിയ 29ൽ 27 പേരും അർഹരായി. [...]