കാടാമ്പുഴ ക്ഷേത്രപരിസരത്തെ വ്യാപാരികൾക്ക് എം.എൽ.എയുടെ വക ഓണക്കിറ്റുകൾ
കാടാമ്പുഴ: ക്ഷേത്ര പരിസരത്തെ വ്യാപാരികൾക്ക് ഉത്രാട നാളിൽ എം.എൽ.എയുടെ വക ഓണക്കിറ്റുകൾ. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്ര പരിസരത്തെ അറുപതിലധികം വരുന്ന വ്യാപാരികൾക്കാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കിറ്റുകൾ നൽകിയത്. [...]