പോർമുഖം തുറന്ന് ജലീലും അൻവറും; ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് അൻവർ
മലപ്പുറം: കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അന്‍വര്‍ പറഞ്ഞു. [...]