ഷെഹിനെ കണ്ടെത്താന്‍ മലപ്പുറം ജില്ലാ മുസ്ലിംയൂത്ത് ലീഗിന്റെ പരിശ്രമം ഫലംകണ്ടു

ഷെഹിനെ കണ്ടെത്താന്‍ മലപ്പുറം ജില്ലാ മുസ്ലിംയൂത്ത് ലീഗിന്റെ പരിശ്രമം ഫലംകണ്ടു

മലപ്പുറം: മേലാറ്റുര്‍ എടയാറ്റൂരിലെ ഷെഹിന്‍ എന്ന ഒന്‍പതു വയസ്സുകാരനെ സ്വന്തം പിതൃ സഹോദരന്‍ പുഴയിലേക്കെറിഞ്ഞിട്ട് പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് പൊതുജനസഹായം മീഡിയകളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ സമയത്താണ് മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
നമുക്ക് ഷെഫിനെ തിരയാം എന്ന വാര്‍ത്താകുറിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ രംഗത്തിറങ്ങി തിരയാന്‍ പറഞ്ഞത്.

ആനക്കയം പാലം മുതല്‍ പരപ്പനങ്ങാടി കടല്‍ വരെ പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയത്.

വൈകുന്നേരം മങ്കട മണ്ഡലത്തിലെ പ്രവര്‍ത്തകരും നാട്ടുകാരും തിരയുന്നതിനിടെ കുട്ടിയെ കണ്ടെത്തി.
ഷെഹിനെ തിരയാം എന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തനത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

പാണക്കാട് കടവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തിരച്ചിലില്‍ പങ്കുചേര്‍ന്നു
യൂത്ത് ലീഗിന്റെ ഈ മാതൃകാ പ്രവര്‍ത്തനത്തെ പൊതു സമൂഹവും നിയമപാലകരും ഏറെ പ്രശംസിക്കുന്നുണ്ട്.

Sharing is caring!