ആലംകോട് സ്വദേശിയായ യുവാവ് മസ്ക്കറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു.
ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവ് മസ്ക്കറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു.ആലംകോട് അവറാംപടിയില് താമസിക്കുന്ന പുതുശ്ശേരിവളപ്പില് വിശ്വനാഥന്റെ മകന് രാഹുല്‍(30)ആണ് ഒമാനിലെ മസ്ക്കറ്റില്‍ മരിച്ചത്.
വര്‍ഷങ്ങളായി അജ്മാനില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ആറ് മാസം മുംബാണ് നാട്ടില്‍ വന്ന് പോയത്. വെള്ളിയാഴ്ച കാലത്ത് ഇന്ത്യന്‍ സമയം പത്ത് മണിയോടെ മസ്ക്കറ്റിലെ മത്റയില് സിദാബിലെ ജോലി സ്ഥലത്ത് കുഴഞ് വീണ രാഹുലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെന്കിലും മരിച്ചിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
സരോജിനിയാണ് മാതാവ്
ഭാര്യ ആതിര നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
സഹോദരന് ബാബു.
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറത്ത് അന്തിമ ഘട്ടത്തില്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ [...]