വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ തിരൂർ സ്വദേശി മരണപ്പെട്ടു
തിരൂർ: തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്.
ഭാര്യ:ഫാത്തിമ. മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീൻ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂർ ),
ഖബറടക്കം ഇന്ന് രാത്രി 8 30 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
RECENT NEWS
വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം
മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, [...]