റമസാനിലെ അവസാന വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരങ്ങള്‍
മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികള്‍. മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കിയത്. വിശുദ്ധ റമസാനിന് വിടചൊല്ലി സലാം പറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഉള്ളം പിടഞ്ഞു. ഇനിയുമനേകം റമസാനുകളെ സ്വീകരിക്കാന്‍ വിധിയുണ്ടാകണേയെന്നവര് സ്രഷ്ടാവിനോട് കൈകളുയര്‍ത്തി.
വിശുദ്ധ റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ഹൃദയ ശുദ്ദി ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കണമെന്നും അശരണരുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജുമുഅക്ക് ശേഷം നടന്ന പ്രാര്‍ത്ഥനാ മജ്ലിസിനും അദ്ദേഹം നേതൃത്വം നല്കി.
ബി ജെ പി സ്ഥാനാർഥിക്ക് മുന്നിൽ മോദിയുടെ നേട്ടങ്ങൾ അവതരിപ്പിച്ച് കോളനി നിവാസികൾ
RECENT NEWS
മലപ്പുറം നഗരസഭയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമായി മുസ്ലിം ലീഗ് മെംബർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
മലപ്പുറം: നഗരസഭയിലെ നിലവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ബഹിഷ്കരിച്ച സാഹചര്യത്തിൽ യുഡിഎഫ് പ്രതിനിധിയായി അഞ്ചാം വാർഡ് കൗൺസിലർ സി.കെ സഹീർ (മുസ്ലിം ലീഗ്) എതിരില്ലാതെ [...]