ദർസ് പഠനത്തിന്റെ ആദ്യ ദിവസത്തെ ക്ലാസിന് മുന്നേ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു
തിരൂർ: പറവണ്ണ സ്വദേശിയായ ദർസ് വിദ്യാർഥി പെരിന്തൽമണ്ണ കപ്പൂത്തിലെ കുമരംകുളം ജുമാമസ്ജിദിലെ കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ പള്ളാത്ത് ഹുസൈന്റെ മകൻ ഹാരിസ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ചയായിരുന്നു ഇയാൾ ദർസ് പഠനത്തിനായി ചേർന്നത്.
ഇന്നലെ രാവിലെ ആദ്യ ദിവസത്തെ ക്ലാസിനായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സഹപാഠികൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. മക്കരപറമ്പിലെ മതപഠനത്തിന് ശേഷം ഉന്നത പഠനത്തിനായാണ് പെരിന്തൽമണ്ണയ്ക്ക് പോയത്. ആസിഫയാണ് മാതാവ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല