മലപ്പുറത്ത് വ്യാപകമായി കള്ളത്തോക്കുകള്‍…

മലപ്പുറത്ത് വ്യാപകമായി കള്ളത്തോക്കുകള്‍…

മലപ്പുറം: അനധികൃതമായി കൈവശംവച്ച രണ്ടു നാടന്‍ തോക്കുകള്‍ സഹിതം രണ്ടു പേരെ കൂടി പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. ഒരാഴ്ചക്കുള്ളില്‍ മലപ്പുറം മലപ്പുറം പെരിന്തല്‍മണ്ണ മേഖലയില്‍നിന്ന് പിടികൂടിയത്
അനധികൃതമായി കൈവശംവച്ച അഞ്ചു നാടന്‍ തോക്കുകളാന്.. കഴിഞ്ഞ ദിവസം മൂവര്‍സംഘം പിടിയിലായതിന് പിന്നാലെയാണ് ഇന്ന് രണ്ടുപേര്‍കൂടി പിടിയിലായത്. മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മങ്കട, പെരിന്തല്‍മണ്ണ സി.ഐമാരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
മങ്കട കരിമല സ്വദേശി ചക്കിങ്ങല്‍ തൊടി ജസീമിനെ (32) മങ്കട സിഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തോക്ക് വീടിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സ്വകാര്യ സ്‌കൂള്‍ അധ്യാപകനാണ് ജസീം. അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതില്‍ അപ്പു(50) വിനെ പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ അലി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ മലയോര മേഖലകളില്‍ അനധികൃതമായി തോക്കുകളും തിരകളും കൈവശം വയ്ക്കുകയും നായാട്ട് നടത്തുന്നതായും എസ്പി എസ്.സുജിത്ത്ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അന്വേഷണ സംഘം പരിശോധ നടത്തിയത്. കഴിഞ്ഞദിവസം ചെറുകര കേന്ദ്രീകരിച്ചുള്ള നായാട്ടു സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് മൂന്നു നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തിരുന്നു..ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം സന്തോഷ് കുമാര്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്കു പുറമെ സി.ഐ സുനില്‍പുളിക്കല്‍, എസ്.ഐ അലി, മങ്കട സി.ഐ യു.കെ.ഷാജഹാന്‍, എസ്.ഐ എം.സതീഷ്, പ്രൊബേഷന്‍ എസ്.ഐമാരായ പി.എം.ഷൈലേഷ്, സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!