ദേശീയപാത കക്കാട് ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
കക്കാട്: ദേശീയപാത മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് കക്കാട് സ്വദേശികൾക്ക് പരിക്ക്. ഇന്നലെ രാവിലെ 6:17ന് ആണ് അപകടം നടന്നത്. പെട്രോൾ പമ്പിന് മുൻവശം വെച്ച് കക്കാട് ഭാഗത്തുനിന്നും വരുകയായിരുന്നു ലോറിയെ മറികടക്കുന്നതിടെ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി 65 വയസ്സ് (കക്കാട് സാഗർ ഹോട്ടലുടമ) മകൻ ഫാസിൽ 24 വയസ്സ് എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുഞ്ഞാട്ട് അബ്ദുറഹ്മാൻ ഹാജി എന്നവർക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
|
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]