പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യാത്രക്ക് കുതിരയെ വാങ്ങി മലപ്പുറം കുറുവ സ്വദേശി മുഹമ്മദ് സക്കീറലി
മലപ്പുറം: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യാത്രക്ക് കുതിരയെ വാങ്ങി മലപ്പുറം കുറുവ സ്വദേശി മുഹമ്മദ് സക്കീറലി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 10വയസ്സ് കൂടി ആയസ്സ് ലഭിച്ചാല്‍ കുതിരയും കാളവണ്ടിയും തന്നെയാകും നമുക്ക് യാത്രക്ക് ശരണമെന്നും സക്കീര്‍ അലി പറയുന്നു. ഇത് മൂന്‍കൂട്ടിക്കണ്ടാണ് താന്‍ രണ്ടു വര്‍ഷം മുമ്പ് ഒരു കുതിരയെ സ്വന്തമാക്കിയെന്നും ഇദ്ദേഹം പറയുന്നു.
കുതിരകളോട് നേരത്തെ മുതലെ ചെറിയ കൗതുകം ഉണ്ടായിരുന്നു. നാല് വയസു പ്രായമുള്ള കുതിരയെ രണ്ടുമാസം മുമ്പാണ് സ്വന്തമാക്കിയത്. കസുവ എന്ന ഓമനപേരോടുകൂടിയ കുതിര ആ കുടുംബത്തിലെ എല്ലാവര്ക്കും പ്രിയങ്കരിയാണ്. ദിനേന വര്‍ധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചുകൂടിയാണ് സക്കീറലി കുതിരയെ സ്വന്തമാക്കിയത്. കുതിരകളികളോട് ചെറിയ കൗതുകം ചെറുപ്പം മുതലെയുണ്ട്. ഒരുലക്ഷംരൂപക്കു മലപ്പുറം കിഴിശ്ശേരിയില്നിന്നു തന്നെയാണ് ഈ കുതിരയെ വാങ്ങിയത്. 10വയസ്സും, നാലുവയസ്സും പ്രായമുള്ള സക്കീറലിയുടെ മക്കളും ഇപ്പോള്‍ കുതിര സവാരി ചെയ്യുന്നുണ്ട്. കുതിരയെ കാണാനും ഒന്നും തൊടാനും കോവിഡ് കാലത്തും ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാരണം കുതിരയെ കൂടുതല്‍ ദൂരമൊന്നും കൊണ്ടുപോകാറില്ല. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുറിച്ചു സമയം വീടിന് ചുറ്റും പുറത്തിറക്കും. മക്കള്‍ തന്നെയാകും ഈസമയത്ത് കുതിരപ്പുറത്തുണ്ടാവുക.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]