തട്ടിക്കൊണ്ടുപോയ ഒന്നരലക്ഷം തട്ടിയ പ്രതികളെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍

തട്ടിക്കൊണ്ടുപോയ ഒന്നരലക്ഷം തട്ടിയ പ്രതികളെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍

മലപ്പുറം: റോഡരികില്‍ നിര്‍ത്തിയിട്ട കാറുടമയെ അതേ കാറില്‍ തട്ടിക്കൊണ്ടുപോയി പന്ത്രണ്ടര മണിക്കൂര്‍ കാറില്‍ ബന്ധിയാക്കി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കഴിഞ്ഞ ദിവസം താനൂര്‍ തലക്കാട്ടൂര്‍ ഒരേടത്തില്‍ ഉസ്മാന്‍ മകന്‍ ഷംസീര്‍ (30) തന്റെ കാര്‍ പുതുപ്പറമ്പ് അരിക്കലില്‍ റോഡരികില്‍ നിര്‍ത്തിയതായിരുന്നു. ഈ സമയം പ്രതികളായ ആട്ടീരി സ്വദേശി അബ്ദുല്‍ കരീം മകന്‍ മുബഷിര്‍ അലി (27), മമ്പുറം സ്വദേശി അബ്ദുല്‍ റസാഖ് മകന്‍ സൈനുല്‍ ആബിദ് (24) എന്നിവര്‍ കാര്‍ തുറക്കാന്‍ അവശ്യപ്പെട്ടു. കാറുതുറന്നതോടെ പ്രതികള്‍ ബലം പ്രയോഗിച്ചു ഉടമയെ മാറ്റിയിരുത്തി കാറോടിച്ചു പോകുകയും ഉടമയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴിയും എ.ടി.എമ്മില്‍ നിന്നു മായി 148000 രൂപ തട്ടിയെടുക്കുകയുമാണുണ്ടായത്. വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് കാര്‍ തട്ടിയെടുത്ത പ്രതികള്‍ തങ്ങള്‍ ഉദ്ദേശിച്ച പണം മുഴുവന്‍ കൈയ്യിലാക്കും വരെ പന്ത്രണ്ടര മണിക്കൂര്‍ സമയം ഉടമയെ കാറില്‍ ബന്ധിയാക്കി കോട്ടക്കലിലും പരിസരക്കളിലും കറങ്ങുകയായിരുന്നു. മോജിതനായ ഷംസീര്‍ കോട്ടക്കല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി. സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ എം.സുജിത്ത്, എസ്.ഐ. കെ.അജിത്ത് പോലീസുകാരായ ശരണ്‍ കുമാര്‍, സുജിത്ത് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷണം ആരംഭിക്കുകയും മണിക്കുറുകള്‍ക്കകം പ്രതികളെ പിടികൂടുകയും ചെയ്തു.

 

 

Sharing is caring!