ഹോട്ടല്‍മുറിയില്‍ വിദേശവനിത ലൈംഗിക പീഡനത്തിന് ഇരയായി, രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയില്‍
മലപ്പുറം: ഹോട്ടല്‍മുറിയില്‍ വിദേശവനിത ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ യുവതിക്കു പ്രതികളില്‍ ഒരാളുമായി നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇരുവരും ഫെയ്സ്ബുക്കിലൂടെ നേരത്തെ പരിചയപ്പെട്ടിരുന്നതായി യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് വിദേശയുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.
യുവാവിന്റെ ക്ഷണമനുസരിച്ചാണു യുവതി കൊച്ചിയിലെത്തി എംജി റോഡിലുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് എന്നാണു വിവരം. പ്രതികളില്‍ ഒരാളായ മുഹമ്മദ് ഇന്‍സാഫ് തായ്ലന്ഡ് സന്ദര്‍ശിച്ചപ്പോള്‍ യുവതിയുമായി പരിചയമുണ്ടെന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീട് അറിയിക്കുകയായിരുന്നു. ഇവരില്‍ അന്‍സാരി എന്ന പ്രതിക്ക് യുവതിയുമായി നേരത്തെ യാതൊരു പരിചയവുമില്ല.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുഹമ്മദ് ഇന്‍സാഫ് റൂമിലേക്കു വിളിച്ചു വരുത്തി അന്‍സാരിയോടൊപ്പം ചേര്‍ന്നു ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]