ചങ്ങരംകുളത്ത് മാനസിക വൈകല്യമുള്ള യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
ചങ്ങരംകുളം: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ഐനിച്ചോട് സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ഐനിച്ചോട് സ്വദേശി സിദ്ധിക്ക്(38)നെയാണ് ചങ്ങരംകുളം എസ്ഐ: കെപി മനേഷ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുമ്പാണ് സംഭവം .മാനസിക വൈകല്യമുള്ള 25 കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയുമായിരുന്നു. സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് അന്യേഷണം നടത്തിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞ ചങ്ങരംകുളം പോലീസ് ഐനിച്ചോട്ടെ വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]