ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; പ്രതിരോധം തീര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം : രാജ്യത്ത് ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വ്യാപകമായി അക്രമിക്കുന്നതിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബീഫിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതങ്ങളും അക്രമങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണ് . മനുഷ്യ ജീവന് യാതൊരു വിലയുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അടുത്ത യു.പി.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]