പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം : മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക നല്‍കിയത്. സാദിഖലി ശിഹാബ് തങ്ങള്‍, ആര്യാടന് മുഹമ്മദ്, വി.വി പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മലപ്പുറം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി.കെ സൈനബയെ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇ. അഹമ്മദ് സഭയിലെത്തിയത്.
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല