ആരോ​ഗ്യ സർവകലാശാല പരീക്ഷയിൽ റാങ്ക് നേടി മലപ്പുറം സ്വദേശിനി

ആരോ​ഗ്യ സർവകലാശാല പരീക്ഷയിൽ റാങ്ക് നേടി മലപ്പുറം സ്വദേശിനി

മലപ്പുറം: കേരള ആരോഗ്യ സർവ്വകലാശാലയുടെ എം.ഡി / എം.എസ് ജനറൽ സർജറി പരീക്ഷയിൽ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഡോ. പി കെ ഷെറിൻ ഫർസാന മൂന്നാം റാങ്ക് നേടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പഠനം നടത്തി വരികയാണ് ഷെറിൻ ഫർസാന.

കൂട്ടിലങ്ങാടി പാറമ്മൽ സ്വദേശി വാട്ടർ അതോറിറ്റി റിട്ട: ജീവനക്കാരൻ പാലേൻപടിയൻ കൂട്ടക്കളത്തിൽ മുഹമ്മദലിയുടെയും പറച്ചിൽക്കോട്ടിൽ ശരീഫയുടെയും മകളാണ്. ഷഫീല (അധ്യാപിക, എ.കെ.എം.എച്ച്.എസ്, കോട്ടൂർ), ഷദ ( ബി.ഡി.എസ് വിദ്യാർത്ഥി, ഗവ: ഡെൻറൽ കോളേജ്. കോഴിക്കോട്) എന്നിവർ സഹോദരങ്ങളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!