മലപ്പുറത്തെ സ്വവർ​ഗ പങ്കാളികൾക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

മലപ്പുറത്തെ സ്വവർ​ഗ പങ്കാളികൾക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊണ്ടോട്ടി സ്വദേശിനികളായ സ്വവർ​ഗ പങ്കാളികൾ സുമയ്യ ഷെറിനും സി എസ് അഫീഫയ്ക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ കുടുംബത്തിന്റെ ഭാ​ഗത്തു നിന്നും മറ്റു ചിലരുടെ ഭാ​ഗത്തു നിന്നും ഇരുവർക്കുമുള്ള ഭീഷണിയുടെ സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്.

കൊണ്ടോട്ടി, പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ഇരുവരും ഇപ്പോൾ ലൈം​ഗിക ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വനജ കളക്ടറ്റീവ് എന്ന സംഘടനയുടെ സംരക്ഷണത്തിലാണ്. ഇവിടെയും ഇവർക്ക് അഫീഫയുടെ വീട്ടുകാരുടെ ഭീഷണി നേരിടേണ്ടി വരുന്നതിനാലാണ് പോലീസ് സംരക്ഷണം തേടിയിരിക്കുന്നത്.
മലപ്പുറത്ത് നാലം​ഗ കുടുംബം മരിച്ച നിലയിൽ
നേരത്തെ ഇരുവരും പുത്തൻകുരിശിൽ താമസിക്കുന്ന സമയത്ത് അഫീഫയുടെ മാതാപിതാക്കൾ ബലമായി അഫീഫയെ തട്ടിക്കൊണ്ട് പോയിരുന്നു. ഇത്തരത്തിൽ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ഇവരുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടേയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരി​ഗണിക്കാൻ മാറ്റി.

Sharing is caring!