ഇത് മലപ്പുറത്തിന്റെ സ്വന്തം ‘കേരള സ്റ്റോറി’; സി ബി എസ് ഇ പരീക്ഷയിൽ അറബികിൽ മുഴുവൻ മാർക്കും നേടി ഹിന്ദു പെൺകുട്ടി

ഇത് മലപ്പുറത്തിന്റെ സ്വന്തം ‘കേരള സ്റ്റോറി’; സി ബി എസ് ഇ പരീക്ഷയിൽ അറബികിൽ മുഴുവൻ മാർക്കും നേടി ഹിന്ദു പെൺകുട്ടി

മഞ്ചേരി: സി ബി എസ് ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ അറബിക് വിഷയത്തിൽ മുഴുവൻ മാർക്കും നേടി ഐശ്വരി അജയ് സിംഹൻ. മഞ്ചേരി എയ്സ് പബ്ലിക്ക് സ്കൂളിലെ വിദ്യാർഥിനിയാണ് ഐശ്വര്യ. അറബികിന് പുറമേ സയൻസിലും ഐശ്വര്യക്ക് മുഴുവൻ മാർക്കുമുണ്ട്.

98% മാർക്ക് നേടി എയ്സ് സ്കൂളിലെ പത്താം ക്ലാസ് ടോപ്പർ കൂടിയാണ് ഐശ്വര്യ. മകളെ എങ്ങനെ അറബിക് പഠിക്കാൻ ചേർത്തുവെന്ന് വിശദീകരിക്കുകയാണ് മാനേജ്മെന്റ് കൺസൽട്ടന്റ് കൂടിയായ അച്ഛൻ അജയ് സിംഹൻ. ഇന്ദുവാണ് അമ്മ.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പത്ത് വർഷം മുമ്പ് ഇളയ മകളെ മഞ്ചേരി എയ്സ് പബ്ളിക് സ്കൂളിൽ ചേർക്കുമ്പോൾ ചേർക്കുമ്പോൾ രണ്ടാം ഭാഷയായി എന്ത് വേണമെന്ന ചോദ്യത്തിന് ഒരാവേശത്തിൽ പറഞ്ഞു.
അറബിക്…
LKG, UKG ക്ലാസുകളിൽ അറബിക് ഉത്തര കടലാസുകളിൽ ടീച്ചർ വരച്ചുകൊടുത്ത മൂന്ന് സ്റ്റാറുകണ്ട ആത്മവിശ്വാസത്തിലായിരുന്നു എൻ്റെ മറുപടി..
മലയാളം, ഹിന്ദി, അറബിക് എന്നീ മൂന്ന് ഓപ്ഷനുകളായിരുന്നു ആ സിബിഎസ് ഇ സ്കൂളിലുണ്ടായിരുന്നത്.
മൂന്ന് നാല് കൊല്ലമായപ്പോൾ ഈ തീരുമാനം അബദ്ധമായോ എന്ന സംശയമുണ്ടായി.ചെറിയ ക്ലാസുകളിൽ ഫുൾ മാർക്കും സ്റ്റാറുമൊക്കെ കിട്ടും പിന്നെയാണ് ബുദ്ധിമുട്ട്…
ടെക്സ്റ്റു ബുക്കുകൾ ഒക്കെ കടുകട്ടി. പത്ത് പന്ത്രണ്ട് വരെ അറബി പഠിച്ചവരൊക്കെ സുഹൃത്തുക്കളായുണ്ട്. അവരുടെ അഭിപ്രായമാണ് മേൽപറഞ്ഞത്….!!
എനിക്കാണെങ്കിൽ അറബികിൽ അലിഫ് എന്ന അക്ഷരമൊഴികെ ബാക്കിയൊക്കെ ഗ്രീക്കാണ്….!
എങ്കിലും പരീക്ഷക്കൊക്കെ മെച്ചപ്പെട്ട മാർക്കുണ്ടാകും. ഇത് നമ്മളെയൊന്ന് സമാധാനപ്പെടുത്താൽ ടീച്ചർമാരുടെ ഉദാര സമീപനമാണോ എന്നും ശങ്കിക്കാതിരുന്നില്ല..!!
പ്രോഗ്രസ് റിപ്പോർട്ട് വരുന്ന വേളകളിൽ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഓരോ അധ്യാപകരുമായി ആശയവിനിമയം നടത്താറുള്ള സമയത്ത് ഒരിക്കൽ ഞാനീ സന്ദേഹം അറബി പഠിപ്പിക്കുന്ന അധ്യാപികയോട് പങ്കുവക്കുകയും ചെയ്തു…..
ഇത് കേട്ട അധ്യാപിക എഴുന്നേറ്റ് പോയി ഒരു ആൻസർ പേപ്പറുമായി വന്നു.അത് ഐശ്വര്യയുടെ അറബിക് പേപ്പറായിരുന്നു…!
ആ പേപ്പർ മേശപ്പുറത്ത് വച്ച് ടീച്ചർ പറഞ്ഞു..
ഐശ്വര്യയുടെ പേപ്പർ ഞങ്ങളിടെ വാങ്ങി വച്ചത് ചില പാരൻ്റ്സിനെ കാണിക്കാനാണ്.
ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ക്കൂളായതുകൊണ്ടാണ് തങ്ങളുടെ മക്കളെ അവിടെ വിടുന്നതെന്നും കുട്ടികൾക്ക് അറബിക്കിൽ മാർക്ക് കുറയുന്നത്, സ്കൂളിൽ അറബിക്കിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതു കൊണ്ടാണെന്ന് പരാതിപ്പെടാറുണ്ടെന്നും അത്തരം രക്ഷിതാക്കളെ, മറ്റാരുടെയും ഒരു സഹായവുമില്ലാതെ സ്കൂളിൽ നിന്ന് മാത്രം പഠിച്ചത് വച്ച് ഐശ്വര്യക്ക് കിട്ടിയ മാർക്ക് പരാതിക്കാർക്ക് കാണിച്ച് കൊടുക്കാനായിരുന്നു അവളുടെ പേപ്പർ അവിടെ വാങ്ങി വച്ചിരുന്നത്….!
ഏതെങ്കിലും അധ്യാപകൻ്റെ അടുത്ത് ട്യൂഷന് വിടണോ എന്ന ചോദ്യത്തിന്
” ഐശ്വര്യയുടെ കാര്യത്തിൽ ആവശ്യമില്ലെന്നായിരുന്നു അറബിക് പഠിപ്പിക്കുന്ന അധ്യാപകൻ്റെ മറുപടി….
എട്ടാംതരത്തിൽ പഠിക്കുമ്പോളാണെന്ന് തോന്നുന്നു, ഒരു ദിവസം സ്കൂളിൽ നിന്ന് ഒരു ഫോൺ കോൾ വന്നു..
” ഐശ്വര്യയുടെ അച്ഛനല്ലേ, താങ്കൾ ഇന്ന് നാലു മണിക്ക് മുമ്പേ സ്കൂളിലൊന്ന് വർണം. ഡോ :എൻ.പി.ഹാഫിസ് മുഹമ്മദ് താങ്കളെ കാണണമെന്നാവശ്യപ്പെടുന്നു”
എയ്സ് പബ്ളിക് സ്കൂൾ എല്ലാവർഷവും പ്രൊഫഷണലുകളെ വച്ച് കുട്ടികളുടെ അപ്റ്റിറ്റ്യൂഡും ആറ്റിറ്റ്യൂ ഡ്യൂമൊക്കെ അളന്ന് കൗൺസിലിംഗും ഗൈഡൻസുമൊക്കെ നൽകാറുണ്ട്. ആ വർഷം വന്നത് ഡോ: എൻ പി ഹാഫിസ് മുഹമ്മദ് സാറായിരുന്നു.
സംസാരമധ്യേ, ഐശ്വര്യയെ അറബിക്കിന് ചേർക്കാൻ പ്രേരണയായത് എന്താണെന്നും ചോദിച്ചു.
ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഭാഷ എന്ന നിലയിലും ഒരു ചെയ്ഞ്ച് ആകട്ടെ എന്ന നിലയിലുമാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഞാൻ പറഞ്ഞു.
“അത് ഏതായാലും നന്നായി. അറബിക്കിൽ അവൾക്ക് നന്നായി
മുന്നേറാൻ കഴിയും. അറബി ഭാഷയിലും സാഹിത്യത്തിലും ചരിത്രത്തിലും അനന്തമായ സാധ്യതകളുണ്ട്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മാത്രമല്ല, ഈജിപ്തിൽ, യൂറോപ്പിൽ, അമേരിക്കയിലും വരെ പഠന ഗവേഷണ അവസരങ്ങൾ അനവധിയാണ്, വിത്ത് സ്കോളർഷിപ്പ്…”
“നിങ്ങൾക്കും കുട്ടിക്കും താല്പര്യമുണ്ടെങ്കിൽ പ്ളസ് ടു വിന് ശേഷം എന്നെ ബന്ധപ്പെടൂ.. ആവശ്യമായ ഗൈഡൻസ് നൽകാൻ എനിക്കാകും…. ബെസ്റ്റ് വിഷസ്…”
ഞാൻ ഡോക്ടർ ഹാഫിസ് മുഹമ്മദിന് നന്ദി പറഞ്ഞു.
നന്നായി പഠിക്കുന്നുണ്ടെങ്കിലും മാർക്ക് ലിസ്റ്റിലെ ഗ്രേഡും ഒരു പ്രശ്നമാണല്ലോ…! ഇനി അറബിക്കിൽ മാത്രം ഗ്രേഡ് കുറവായാൽ…?
സയൻസിലും കണക്കിലും ഊന്നൽ കൊടുത്തുള്ള “എൻട്രൻസ് ലക്ഷ്യം വക്കുന്ന” ഇന്നത്തെ സമ്പ്രദായത്തിൽ ഭാഷകൾക്ക് അത്ര പ്രാധാന്യം കൊടുക്കാതെ പോയാൽ അത് ഗ്രേഡിനെ ബാധിക്കുമെന്നതിനാൽ
അറബിക് ഓപ്ഷൻ ഒരാശങ്കയായി പിന്നെയും തുടർന്നു….
എന്നാൽ ഇന്ന് സിബിഎസ്ഇ പത്താംതരം പരീക്ഷാ ഫലം വന്നപ്പോൾ അത് നീങ്ങി.
ഐശ്വര്യക്ക് അറബിക്കിൽ നൂറിൽ നൂറ്. സയൻസിലും അങ്ങനെ തന്നെ….
പത്താംതരത്തിൽ സ്കൂളിലെ ടോപ്പറാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്…..
ഈ വിജയത്തിന് പരിശ്രമിച്ച മഞ്ചേരി എയ്സ് പബ്ളിക് സ്കൂളിലെ എല്ലാ അധ്യാപകരോടും വിശിഷ്യ അറബിക് അധ്യാപകരോടും, മാനേജ്മെൻ്റിനോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു….

Sharing is caring!