അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന നിലമ്പൂരുകാരനായ സൈനികൻ മരിച്ചു

നിലമ്പൂർ: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ചു പോവുകയായിരുന്ന സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് മേലെ വീട്ടിൽ സുരേഷിന്റെയും അമൃതയുടേയും മകൻ എം എസ് ജയ്മോൻ (ഉണ്ണി-30) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു അന്ത്യം.
ലഖ്നൗ സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് ആർമി സർവീസ് കോറിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മെയ് രണ്ടിന് മംഗള എക്സ്പ്രസിലാണ് മടങ്ങിയത്. മംഗാലപുരത്തിന് സമീപം സൂറത്കലിൽ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം. ട്രെയിൻ നിർത്തി റയിൽവേ അധികൃതരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]