അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു മലപ്പുറത്തെ ഫുട്ബോൾ താരം മരണപ്പെട്ടു

അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു മലപ്പുറത്തെ ഫുട്ബോൾ താരം മരണപ്പെട്ടു

മമ്പാട്: അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു ഫുട്ബോൾ താരം അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അമർദാസ്(23) ആണ് മരണപ്പെട്ടത്.

അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പാണ്ടിക്കാട് വെച്ചായിരുന്നു അമർദാസിന് അപകടം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിൽസയിലായിരുന്നു. തലയ്ക്കും, നെഞ്ചിനും കാര്യമായി പരുക്കേറ്റ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നടുവത്ത് ചെറുമുണ്ട സ്വദേശി ചക്കിങ്ങൽ തൊടി ജയദാസിന്റെയും പാലയിൽ വിജയ കുമാരിയുടെയും ഏക മകനാണ്.

Sharing is caring!