പൊന്നാനി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

പൊന്നാനി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

പൊന്നാനി: ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി ദുബായിൽ നിര്യാതനായി. എസ് കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടേയും മകൻ മുഹമ്മദ് യാസിർ (35) ആണ് മരിച്ചത്.

ഭാര്യ-ഹഫ്സ. ഒൻപത് വയസുകാരി അറഫ, ആറ് വയസുകാരി കെൻസ എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മ‍ൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിനുള്ള പ്രവർത്തനത്തിലാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!