വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

കൊണ്ടോട്ടി: വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ഭർത്താവ് മുഹ് യുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) ആണ് ഇന്നലെ മരിച്ച നിലയിൽ കണ്ടത്.

വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ നജ്മുന്നീസ ഭർത്താവിനെ രഹസ്യമായി നിരീക്ഷിക്കുന്നതിനാണ് തിരിച്ചെത്തി ടെറസിൽ ഒളിച്ചിരുന്നത്. ടെറസിൽ നിന്നും കാലൊച്ച കേട്ട് എത്തിയ മുഹ് യുദ്ദീൻ ഭാര്യയെ കാണുകയും രണ്ടുപേരും തമ്മിൽ തർക്കിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിന് തീയിട്ട സംഭവം റയിൽവേയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതെന്ന് വി അബ്ദുറഹിമാൻ
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. നേരത്തെ യുവതിയും ഭർത്താവിനെതിരെ കേസ് നൽകിയെങ്കിലും പിൻവലിച്ചിരുന്നു. ശനി രാത്രി 7 മുതൽ ഞായർ പുലർച്ചെ 3.30 വരെ നജ്മുനിസ ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയുടെ ഭർത്താവിനേയും അയാളുടെ രണ്ട് സുഹൃത്തുക്കളേയും ചോദ്യം ചെയ്ത് വരികയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!