രാജസ്ഥാൻ റോയൽസിനായി ഐ പി എല്ലിൽ അരങ്ങേറി മലപ്പുറത്തിന്റെ സ്വന്തം ക്രിക്കറ്റ് താരം കെ എം ആസിഫ്

എടവണ്ണ: ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറി മലപ്പുറത്ത് നിന്നുള്ള പേസ് ബോളർ കെ എം ആസിഫ്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്ന താരത്തിനെ ഇത്തവണത്തെ മിനി ലേലത്തിൽ രാജസ്ഥാൻ ടീമിലെത്തിക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിനൊപ്പം രാജസ്ഥാന്റെ ബോളിങ് ഓപ്പൺ ചെയ്തത് ആസിഫായിരുന്നു.
കൊച്ചിയിൽ വെച്ച് നടന്ന ലേലത്തിൽ കേരള താരങ്ങളിൽ നിന്നും മുഹമ്മദ് ബാസിത്തിനേയും, കെ എം ആസിഫിനേയുമാണ് രാജസ്ഥാൻ വിളിച്ചെടുത്തത്. രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ കളിയിൽ തന്നെ അരങ്ങേറുവാനും മൂന്ന് ഓവറുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുവാനും ആസിഫിന് കഴിഞ്ഞു. ഫാസ്റ്റ് ബോളർ പ്രസിദ് കൃഷ്ണയ്ക്ക് പരുക്കേറ്റതാണ് ആസിഫിന് കളിക്കുന്നതിനുള്ള അവസരമൊരുക്കിയത്. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും മികച്ച എക്കണോമിയിൽ പന്തെറിയാനും അപകടകാരിയായ ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കിയ ക്യാച്ചെടുക്കാനും സാധിച്ചു.
മഞ്ചേരിയുടെ മണ്ണിൽ വീണ്ടുമൊരു ഫുട്ബോൾ മാമാങ്കം, സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കം
ക്യാപ്റ്റൻ സഞ്ജു സാംസണാണ് തന്നെ ആദ്യമായി ഐ പി എൽ ലേലത്തിന് പറഞ്ഞയച്ചതെന്ന് ആസിഫ് നേരത്തെ പറഞ്ഞിരുന്നു. ആ സജ്ഞുവിന് കീഴിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള ശ്രമത്തിലാണ് ആസിഫ്. ക്യാപ്റ്റനായി സഞ്ജു ഉള്ളതിനാൽ മലയാളികൾക്ക് പ്രത്യേക സ്നേഹമുള്ള ടീമാണ് രാജസ്ഥാൻ. ആസിഫ് കൂടി ഇലവനിൽ ചേരുന്നതോടെ ആ സ്നേഹം ഇരട്ടിക്കുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറം എടവണ്ണ സ്വദേശിയാണ് കെ എം ആസിഫ്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]