എടപ്പാളിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാളിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിഗ്രി വിദ്യാര്‍ത്ഥിനി അക്ഷയയാണ് ബന്ധുവീട്ടില്‍ തൂങ്ങി മരിച്ചത്. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകളാണ്.

ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളേജിൽ നിന്നും തിരികെയെത്തിയ അക്ഷയ വൈകിട്ട് ആറു മണിയോടെ മുകളിലെ മുറിയിലേക്ക് പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൃതദേഹം എടപ്പാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂര്‍ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായാണ് ബന്ധുവിട്ടിൽ താമസിച്ചിരുന്നത്.

Sharing is caring!