അലക്ഷ്യമായ ഡ്രൈവിങ്ങിൽ നഷ്ടമായത് നാടിന്റെ പ്രതീക്ഷയായ രണ്ട് യുവതികൾ, കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

അലക്ഷ്യമായ ഡ്രൈവിങ്ങിൽ നഷ്ടമായത് നാടിന്റെ പ്രതീക്ഷയായ രണ്ട് യുവതികൾ, കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: കുടുംബത്തിന്റെയും, നാടിന്റെയും പ്രതീക്ഷയായിരുന്ന രണ്ട് വിദ്യാർഥിനികളാണ് ഈ ആഴ്ച ജില്ലയിൽ നടന്ന അപകടങ്ങളിൽ മരണപ്പെട്ടത്. അശ്രദ്ധമായ ഡ്രൈവിങ്ങ്, അമിത വേ​ഗത, അമിത ഭാരം എന്നിവയാണ് അപകടത്തിന് കാരണമായത്. മലപ്പുറം എം സി ടി കോളേജിലെ നിയമ വിദ്യാർഥിനിയും, ഡി വൈ എഫ് ഐ നേതാവുമായ തറമേൽ വീട്ടിൽ അനുഷ, എം ഇ എസ് കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയായ അൽഫോൻസ എന്നിവരാണ് വ്യത്യസ്തമായ ബൈക്കപകടങ്ങളിൽ മരണപ്പെട്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അനുഷ മറ്റ് രണ്ട് പേർക്കൊപ്പം ഒരു ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അനുവദിച്ച എണ്ണത്തിനും, ഭാരത്തിനും ഉപരിയായ യാത്രക്കാർ ഉണ്ടായതാണ് ബൈക്ക് നിയന്ത്രണം നഷ്ടമായതിന് കാരണമെന്നാണ് നി​ഗമനം. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്ന നിലയിൽ രാഷ്ട്രീയമായും, നിയമ വിദ്യാർഥിനി എന്ന നിലയിൽ പ്രൊഫഷണലായും ഒട്ടേറെ പ്രതീക്ഷ നൽകിയ ശേഷമായിരുന്നു അനുഷയുടെ മരണം.
ഡി വൈ എഫ് ഐ നേതാവും, മലപ്പുറത്തെ നിയമ വിദ്യാര്‍ഥിനുമായ യുവതി ബൈക്കപകടത്തില്‍ മരിച്ചു
കോഴിക്കോട് ഭാ​ഗത്തു നിന്ന് പെരിന്തൽമണ്ണയ്ക്ക് പോയിരുന്ന ബൈക്ക് തിരൂർക്കാടിനടുത്ത നിയന്ത്രണം നഷ്ടമായി മറ്റൊരു ബൈക്കിലും, കെ എസ് ആർ ടി സി ബസിലും ഇടിച്ചുണ്ടായ അപകടത്തിലാണ് അൽഫോൻസ മരണപ്പെട്ടത്. സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നു വന്ന് അവസാന വർഷം മെഡിക്കൽ പഠനം പൂർത്തിയാക്കാനിരിക്കെയാണ് മരണം. ഇതിൽ ബൈക്കോടിച്ചിരുന്ന അൽഫോൻസയുടെ സഹപാഠി കൂടിയായ അശ്വിനെതിരെ പോലീസ് അലക്ഷ്യമായി ഡ്രൈവ് ചെയ്തതിന് കേസെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ ബൈക്കപകടം, അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം, സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്‌
ജില്ലയിലെ ഇരുചക്ര വാഹന നിയമലംഘനങ്ങൾക്കെതിരെ കർശനമായ ന‌ടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫിസർ സി വി എം ഷെരിഫ് പറഞ്ഞു. പലപ്പോഴും കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ കൈ കാണിച്ചാൽ നിറുത്താറില്ല. ഇവരുടെ നിയമലംഘനത്തിന്റെ ഫോട്ടോ പകർത്തി മറ്റ് നിയമ നടപടികളിലേക്ക് കടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമല്ല അല്ലാതെ തന്നെ ഇത്തരം നിയമലംഘനങ്ങളും തുടർന്ന് വരുന്ന അപകടങ്ങളും ഒഴിവാക്കാൻ നിതാന്ത പരിശ്രമമാണ് ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് സ്വീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറം ലൈഫിനോട് പറഞ്ഞു.

Sharing is caring!