വിദ്യാഭ്യാസ-ആരോ​ഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം

വിദ്യാഭ്യാസ-ആരോ​ഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം

മലപ്പുറം: ജീവീത ശൈലി രോ​ഗങ്ങളിൽ നിന്നും മലപ്പുറത്തെ രക്ഷപ്പെടുത്തുവാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുവാൻ തുക വിലയിരുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്. 232 കോടി വരവും, 228 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം അവതരിപ്പിച്ചത്. ആരോ​ഗ്യ-വിദ്യാഭ്യാസ മേഖലകളിലും വിവിധ വികസന പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റിലെ പ്രധാന നിർദേശങ്ങൾ വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം വിശദീകരിക്കുന്നു. വീഡിയോ കാണാം.
വാരിയം കുന്നൻ കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരം നിർമിക്കുന്നതിന് 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്മാരകം നിർമിക്കുന്നതിനുള്ള ശ്രമം കഴിഞ്ഞ വർഷം ആരംഭിച്ചതാണ്. പൂക്കോട്ടൂരിൽ ഇതിനായി സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആറു ആതുരാലയങ്ങൾക്കുള്ള ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൃക്ക രോ​ഗികൾക്ക് ഡയാലിസിസിനായി 2 കോടി രൂപയും, കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് മരുന്ന് സൗജന്യമായി നൽകുന്നതിന് ഒരുകോടി രൂപയും വിലയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം മലപ്പുറത്തിന്റെ ശാപമായ ജീവിത ശൈലി രോ​ഗങ്ങൾ പൂർണമായും മുക്തമായ ജില്ലയാക്കി മാറ്റാൻ 75 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വിദ്യാഭ്യാസ മേഖലയിലെ സമ​ഗ്ര പുരോ​ഗതിക്ക് 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയഭേരിക്ക് 5 കോടി, സ്കളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സ്ഥാപിക്കാൻ 3 കോടി, സോളാർ പവർ പ്ലാന്റിനായി 1 കോടി എന്നിങ്ങനെയും വകയിരുത്തിയിരിക്കുന്നു. ഇതിന് പുറമേ വേൾഡ് എഡ്യുക്കേഷൻ സമ്മിറ്റിനായി 25 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റിലെ പ്രധാന നിർദേശങ്ങൾ വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം വിശദീകരിക്കുന്നു, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താൻ ആറ് കോടി രൂപ, അന്താരാഷ്ട്ര ഫുട്ബോൾ അക്കാദമി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പിന് ഒരു കോടി രൂപ, ജില്ലാ സിവിൽ സർവീസ് അക്കാദമിക്കായി ഒരു കോടി രൂപ എന്നിങ്ങനെയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Sharing is caring!