ഡി വൈ എഫ് ഐ നേതാവും, മലപ്പുറത്തെ നിയമ വിദ്യാര്‍ഥിനുമായ യുവതി ബൈക്കപകടത്തില്‍ മരിച്ചു

ഡി വൈ എഫ് ഐ നേതാവും, മലപ്പുറത്തെ നിയമ വിദ്യാര്‍ഥിനുമായ യുവതി ബൈക്കപകടത്തില്‍ മരിച്ചു

പെരിന്തല്‍മണ്ണ: മലപ്പുറം എം സി ടികോളേജിലെ നിയമ വിദ്യാര്‍ഥിനിയും, ഡി വൈ എഫ് ഐ നേതാവുമായ തറമേല്‍ വീട്ടില്‍ അനുഷ (23) വാഹനാപകടത്തില്‍ മരിച്ചു. സഹപാഠികളും, സുഹൃത്തുക്കളുമായ രണ്ടുപേര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ ഈ മാസം 14നായിരുന്നു അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും, ഗ്രന്ധശാല പ്രവര്‍ത്തകയുമായിരുന്നു. കുന്നംകുളം അകതിയൂരിലാണ് സനുഷയുടെ വീട്. കോളേജ് ഹോസ്റ്റലിന് പുറത്ത് മറ്റൊരു ഹോസ്റ്റലിലായിരുന്നു അനുഷ താമസിച്ചിരുന്നത്. ഇവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോഴായിരുന്നു അപകടം. ഇവര്‍ക്കും അപകടത്തില്‍ പരുക്കേറ്റുവെങ്കിലും സാരമായതായിരുന്നില്ല.

Sharing is caring!