മുസ്ലിം ലീഗ് സിറ്റിങ് എം എൽ എയുമായി മലപ്പുറത്ത് ചർച്ച നടത്തിയെന്ന് ആർ എസ് എസ്

മലപ്പുറം: മുസ്ലിം ലീഗിന് കുടുക്കിലാക്കിയും, തലോടിയും ആർ എസ് എസ് നേതൃത്വത്തിന്റെ പത്ര സമ്മേളനം. മുസ്ലിം ലീഗിനെ ജനാധിപത്യ പ്രസ്ഥാനമായാണ് കാണുന്നതെന്ന് ആർ എസ് എസ് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗിന് വർഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്ര വർഗീയ നിലപാടില്ലെന്നും ആർ എസ് എസ് പ്രാന്തകാര്യവാഹക് പി എൻ ഈശ്വരൻ കൊച്ചിയിൽ വ്യക്തമാക്കി.
എം കെ മുനീറിനെ മറികടന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആകാൻ പി എം എ സലാം
ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്ന് അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ഡൽഹിയിൽ ചർച്ച നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ജമാ അത്തെ പ്രതിനിധിയും പങ്കെടുത്തുവെന്നു മാത്രം. ദേശ വിരുദ്ധ നിലപാടുള്ളവരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്നും ആർ എസ് എസ് നേതൃത്വം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതിനിടെ മുസ്ലിം ലീഗ് സിറ്റിങ് എം എൽ എയുമായി ചർച്ച നടത്തിയെന്ന അവകാശവാദവും ആർ എസ് എസ് നേതൃത്വം ഉന്നയിച്ചു. മലപ്പുറത്ത് വെച്ചാണ് ചർച്ച നടന്നത്. മുസ്ലിം ലീഗിനെ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അംഗീകരിക്കുന്നതായും ആർ എസ് എസ് വ്യക്തമാക്കി.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]