മലപ്പുറത്ത് വെച്ച് ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഒഡീഷ സ്വദേശിക്ക് 27 വർഷം കഠിന തടവ്

മലപ്പുറത്ത് വെച്ച് ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഒഡീഷ സ്വദേശിക്ക് 27 വർഷം കഠിന തടവ്

മലപ്പുറം: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് പോക്സോ വകുപ്പുകൾ പ്രകാരം 27 വർഷം കഠിന തടവും പിഴയും. ഹേമദാർ ചലാന (26) യ്ക്കാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി ആർ ദിനേശ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 14 വർഷം കഠിന തടവ് അനുഭവിക്കണം. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
2021 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ സമീപം കൊടക്കാട് ക്വാർട്ടേഴ്സിൽ കഴിയുന്ന കന്നഡ സ്വദേശിയായ ഏഴ് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ ക്വാർട്ടേഴ്സിന് സമീപത്തു നിന്നും എടുത്ത് കൊണ്ടുപോയി പ്രതിയുടെ മുറിയിൽ വെച്ച് അശ്ലീല വീഡിയോ കാണിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജില്ലയിൽ താപനില അപകടരമായി കൂടുന്നു, ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്
പരപ്പനങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഹണി കെ ദാസ്, താനൂർ ഡി വൈ എസ് പിയായിരുന്ന എം ഐ ഷാജി എന്നിവരായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ ആയിഷ പി ജമാൽ, അശ്വിനി കുമാർ എന്നിവർ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ പി സീമ പ്രോസിക്യൂഷനെ സഹായിച്ചു.

Sharing is caring!