അസ്സല്‍കായം സാമ്പാര്‍ പൊടിയുമായി ഈസ്റ്റേണ്‍

അസ്സല്‍കായം സാമ്പാര്‍ പൊടിയുമായി ഈസ്റ്റേണ്‍

കൊച്ചി: ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ ഉല്‍പ്പന്നമായ അസ്സല്‍കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, സിഎസ്ഒ ശ്രീനിവാസ്, കൃഷ്ണകുമാര്‍ മേനോന്‍, ശിവപ്രിയ ബാലഗോപാല്‍ ലൗലി ബേബി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിച്ചത്.

100, 20 ഗ്രാം പായ്ക്കുകളിൽ അസൽ കായം സാമ്പാർപൊടി ലഭ്യമാകും. കേരളത്തിലെ ബ്ലെൻഡഡ് സുഗന്ധവ്യഞ്ജന വിപണിയുടെ 50 ശതമാനത്തിലധികം വിഹിതം ഈസ്റ്റേണിനാണ്.

55 വർഷത്തിലേറെയായി കറി മസാല വിപണന രം​ഗത്ത് സജീവമായ സ്ഥാപനമാണ് ഈസ്റ്റേൺ. 150 മില്യണിലേറെ സന്തുഷ്ടരായ ഉപഭോക്താക്കൾ ഇതുവരെയുണ്ടെന്നാണ് കമ്പനി പറയുന്നത്. മുപ്പതിലേറെ അവാർഡുകളും ഇക്കാലയളവിൽ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.

Sharing is caring!